പട്ടം പോലെ ....
"എന്താ എണീക്ക്യായില്ല്യേ..അഞ്ചര്യായ്. കാലത്ത് അമ്പലത്തില്‍ പോണംന്ന് പറഞ്ഞൂല്ലോ ഇന്നലെ കെടക്കുമ്പോൾ.."
"പത്ത് മിനുട്ടും കൂടി കെടക്കാം. ആറുമണി ആവട്ടെ, എന്തായാലും നാളെ മുതൽ ഇങ്ങിനെ നേരത്തേ എണീക്കണ്ട കാര്യല്ല്യല്ലോ"
"നിങ്ങള് ജോലീന്നല്ലേ വിരമിക്കുന്നുള്ളൂ, കാലത്ത് അമ്പലോം നടത്തോം ഒന്നും ഇല്ല്യാണ്ടെ ആവില്ല്യല്ലോ?"
" ങും... ഞാൻ തന്നെ എണിറ്റോളാം... " തിരിഞ്ഞ് കിടന്ന് പുതപ്പ് എടുത്ത് പുതച്ചുമൂടി കിടന്നു.
ഇരുപതാം വയസ്സില്‍ ജോലിയില്‍ കയറിയതാണ്, നാല്പത് കൊല്ലം ജോലി ചെയ്തു. ഇന്ന് വിരമിക്കുകയുമായി.
പത്താം ക്ലാസ്സ് തോറ്റ് പ്രത്യേകിച്ച് യാതൊരു തൊഴിലും ഇല്ലാതെ തേരാപാരാ കാല്‍പ്പന്തും കളിച്ച്, ചിലപ്പോള്‍ ശീട്ടുകളിയും ഒക്കെയായി ജീവിതം സുഖമായി പോയിരുന്ന കാലത്ത്, അച്ഛന്‍ എന്നെ നന്നാക്കിയേ അടങ്ങൂ എന്ന് തീരുമാനിച്ച് അന്ന് കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കില്‍ സുഹൃത്ത് മുഖേന എനിക്ക് പ്യൂണിന്റെ ജോലി വാങ്ങിത്തന്നു.
അച്ഛനോടുള്ള അടുപ്പമാകാം, അന്നത്തെ മാനേജര്‍ ആയിരുന്ന പരമേശ്വരന്‍ സര്‍ ഒരു പ്യൂണിനെqപ്പോലെ എന്നെ കണ്ടില്ല, അധികവും ഓഫീസ് ജോലികള്‍ മാത്രം ചെയ്യിച്ചു. അദ്ധേഹത്തിന്റെ പ്രചോദനം കൊണ്ട് രണ്ടു വര്‍ഷത്തിനുള്ളില്‍ ഞാന്‍ പത്താം ക്ലാസ്സ് എഴുതി പാസ്സായി. അദ്ദേഹം തന്നെ ശുപാര്‍ശ ചെയ്ത് ക്ലാര്‍ക്ക് ആയി സ്ഥാനക്കയറ്റവും വാങ്ങിത്തന്നു.
പരമേശ്വരന്‍ സാറിന്റെ മരണം പെട്ടെന്നായിരുന്നു . മൂന്ന് പെണ്മക്കളെയും ഭാര്യയും ഒറ്റപ്പെടുത്തി സാർ പോയപ്പോൾ അച്ഛന്‍ തന്നെ മുന്നോട്ട് വെച്ചതാണ് ഞാനും സാറിന്റെ മൂത്ത മകള്‍ മാലതിയുമായുള്ള വിവാഹം.
വീട് നില്‍ക്കുന്ന പതിനഞ്ച് സെന്റ് സ്ഥലമൊഴിച്ചാല്‍ അദ്ദേഹം സ്വത്തായിട്ടൊന്നും ഉണ്ടാക്കിയില്ലായിരുന്നു. അതുകൊണ്ട് പെട്ടെന്ന് കുടുംബഭാരം മുഴുവൻ എന്റെ തലയിലായി. താഴെയുള്ള രണ്ടു പേരെയും പഠിപ്പിച്ചു, ജോലിയാക്കി, വിവാഹം കഴിപ്പിച്ചയച്ചു. അപ്പോഴേക്കും ഞങ്ങൾക്ക് രണ്ട് മക്കളുണ്ടായിട്ടുണ്ടായിരുന്നു, പിന്നെ അവരുടെ പഠിപ്പും, മറ്റു ചിലവുകളും കൂടിയായി. ഇതിനിടയില്‍ എപ്പോഴോ പഠിച്ച് ബിരുദവമെടുത്തു, ജോലിയിലും ഉയരങ്ങളില്‍ എത്തി.
ജീവിതത്തില്‍ കൂടെ നിന്നവരെ കണക്കുവെക്കാതെ സഹായിച്ചപ്പോൾ ചില കടങ്ങള്‍ തലയ്ക്കു മുകളിലായി. കടമെടുത്തത്. ആർക്കുവേണ്ടിയാണെന്നോ എന്തിനായിരുന്നെന്നോ അല്ലായിരുന്നു പ്രശ്‍നം, അത് തിരിച്ചടക്കേണ്ടത് എന്റെ മാത്രം ബാധ്യതയായി മാറി. മറ്റു മാർഗ്ഗങ്ങൾ ഒന്നും കാണാതെ വന്നപ്പോൾ സഹോദരിമാരുടെ വീതം കൊടുത്ത്, ഞങ്ങളുടെ ഭാഗം വിറ്റ് കടങ്ങള്‍ തീര്‍ത്തു. മിച്ചം വന്ന പണത്തിനു ഒരു കൊച്ചു വീട് പണിത് അമ്മയെയും കൂട്ടി അങ്ങോട്ട് മാറി.
മക്കൾ രണ്ടുപേരും നന്നായി പഠിച്ചു, സമയത്തിനു ജോലിയും കിട്ടി. എന്റെ വിവാഹം ചെറുപ്പത്തിൽ കഴിഞ്ഞ കാരണം ബുദ്ധിമുട്ടുകളും അൻപതു വയസ്സിനുള്ളിൽ തന്നെ തരണം ചെയ്തു.
അമ്പത്തഞ്ചാം വയസ്സുമുതൽ അച്ഛച്ഛനാവാൻ തുടങ്ങി. നാളെമുതൽ നാല് കൊച്ചുമക്കളേയും കൊഞ്ചിച്ച്, അവരുടെ കൂടെ കളിച്ചും, അവർക്ക് കഥകൾ പറഞ്ഞുകൊടുത്തും ജീവിതത്തിന്റെ അടുത്ത ഭാഗം ജീവിക്കണം.
"നിങ്ങൾ എണീറ്റില്ല്യേ, ആറുമണി ആയിട്ടോ.." മാലതി ഓർമ്മപ്പെടുത്തി.
പിന്നെ എഴുന്നേറ്റു, കുളിച്ചു, അമ്പലത്തിൽ പോയി. മനസ്സുനിറയെ വിഗ്രഹം കണ്ടുതൊഴുതു. പോറ്റിയും മാരാരും വാര്യരും, ശാന്തിക്കാരനും പിന്നെ തൊഴാൻ വന്ന ചില പരിചയക്കാരും വിജയകരമായി കടന്നുപോയ നാൽപതുവർഷത്തെ ഔദ്യോദികജീവിതത്തിനു ആശംസകൾ നേർന്നു. കമ്മിറ്റി പ്രസിഡണ്ട് രാമൻ നായർ അടുത്ത ദിവസം മുതൽ അമ്പലത്തിലെ കൗണ്ടറിന്റെ ചുമതല ഏറ്റെടുക്കണമെന്ന ഒരു നിർദ്ദേശവും വെച്ചു. എല്ലാവരോടും നന്ദി പറഞ്ഞു വീട്ടിൽ വന്നു.
ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാവരും എന്നെ കാത്തിരിക്കുണ്ടായിരുന്നു. ഓഫീസിൽ നിന്നും എല്ലാവർക്കും ക്ഷണമുണ്ടായിരുന്നു. പ്രാതൽ കഴിച്ച് ഞാൻ യാത്രയായി. മക്കൾ കൊണ്ടുവിടാമെന്നു പറഞ്ഞെങ്കിലും കഴിഞ്ഞ നാൽപ്പത് വർഷമായ് ശീലിച്ച ആ യാത്രയുടെ രസം ഒരിക്കൽ കൂടി അനുഭവിക്കാനുള്ള ഒരവസരം കൈവിട്ടുകളയാൻ മനസ്സനുവദിച്ചില്ല.
ബസ്സ് സ്റ്റോപ്പ് വരെ മകൻ കൊണ്ടുവിട്ടു. ബസ്സ് സ്റ്റോപ്പിൽ പച്ചക്കറിക്കട നടത്തുന്ന ജോണി എന്നെക്കണ്ട് ഊന്നുവടിയുടെ സഹായത്തോടെ കടയിൽനിന്നും പുറത്തവന്ന് എന്റെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു.
"അന്നു അപകടം പറ്റി ജോലി പോയി വീട്ടിൽ ഇരുന്നപ്പോൾ, സാറ് ഗ്യാരണ്ടി നിന്ന് സംഘടിപ്പിച്ചുതന്ന ലോണിൽ തുടങ്ങിയതാണ് ഈ കച്ചവടം, ഇന്ന് അത് പടർന്നു വലുതായി. എന്നെപ്പോലെ എത്രയോ പേരെ അങ്ങ് കര കയറ്റിയിരിക്കുന്നു. കർത്താവ് അനുഗ്രഹിക്കട്ടെ സാറിനെയും കുടുംബത്തെയും.." പറയുമ്പോൾ ജോണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു .
പറഞ്ഞുനിൽക്കുമ്പോൾ വർഷങ്ങളായി ജോലിക്ക് പോയി കൊണ്ടിരുന്ന എട്ടേകാലിന്റെ സെന്റ് ജോസ് വന്നു.
കണ്ടക്ടർ രവി വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു . ചിരിച്ചുകൊണ്ട് ഞാൻ വണ്ടിയിലേക്ക് കയറി.
ഒട്ടുമിക്ക യാത്രക്കാരും പരിചയക്കാരാണ്. മകനും കൂടെ ബസ്സിൽ കയറി രവിക്ക് ഒരു പാക്കറ്റ് കൊടുത്ത് പതിയെ ചെവിയിൽ എന്തോ പറഞ്ഞു. ഞാൻ ദിവസവും വീട്ടിൽ പോയാൽ അന്നന്ന് കാണുന്ന യാത്രക്കാരുടെ കഥകൾ ഒക്കെ പറയാറുള്ളത് മക്കൾ കേൾക്കാറുണ്ട് എന്നത് എനിക്കൊരു പുതിയ അറിവായിരുന്നു.
"സാറ് ഇന്ന് റിട്ടയർ ആവുകയാണല്ലെ.. മകൻ പറഞ്ഞു. അപ്പൊ ഞങ്ങളുടെ ഒരു യാത്രക്കാരൻ നാളെ മുതലുണ്ടാവില്ലല്ലോ... "
രവി പാക്കറ്റ് തുറന്ന് അതിൽനിന്നും മധുരമെടുത്ത് എല്ലാ യാത്രക്കാർക്കും വിതരണം ചെയ്‌തു.
എന്റെ അടുത്ത സീറ്റിൽ വന്നിരുന്ന് രവി ചോദിച്ചു. "ജോലിത്തിരക്കിനിടയിൽ മാറ്റിവെച്ചിരുന്ന മോഹങ്ങളൊക്കെ ഇനി ഒന്നൊന്നായ് സാക്ഷാത്ക്കരിക്കണം അല്ലെ സർ?"
"എന്റെ കടമകൾ ഒക്കെ നിർവഹിക്കാൻ സാധിക്കുക എന്നതുതന്നെയായിരുന്നു എന്റെ ഏറ്റവും വലിയ മോഹം. അതിനു കഴിഞ്ഞു. പണിത്തിരക്കിൽ എല്ലാം മാറ്റി വെച്ചു എന്ന് പറയുന്നതൊക്കെ വെറും ന്യായീകരണങ്ങൾ മാത്രം. ആരും ഒന്നും മാറ്റിവെക്കുന്നില്ല, സിനിമ കാണാറില്ലേ, വിശേഷങ്ങൾക്കൊക്കെ പങ്കെടുക്കാറില്ലേ, പുണ്യസ്ഥലങ്ങളിൽ പോകാറില്ലേ, പുതിയ വസ്ത്രങ്ങൾ വാങ്ങാറില്ലേ, എന്ത് വേണ്ടെന്നു വെച്ചു എന്നാണ് പറയുന്നത് ? ഇതുവരെ ജീവിച്ചപോലെ മരണം വരെ ജീവിക്കണം, അത്രേ മോഹള്ളൂ " ഞാൻ പറഞ്ഞു.
യാത്ര പറഞ്ഞിറങ്ങുമ്പോൾ രവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു, എന്റെയും.
എനിക്ക് പകരം വന്നയാൾ ഓഫീസിൽ ഉണ്ടായിരുന്നു. എന്നെ കണ്ടയുടനെ അദ്ദേഹം വന്ന് എന്റെ കാൽക്കൽ തൊട്ട് അനുഗ്രഹം വാങ്ങി. എന്റെ സീറ്റ് പിന്നിലേക്ക് വലിച്ചു എന്നെ സീറ്റിലേക്ക് ആനയിച്ചു. അന്ന് എന്നെക്കൊണ്ട് ഒരു പണിയും ചെയ്യാൻ ആരും അനുവദിച്ചില്ല.
ഓഫിസിൽ എല്ലാവർക്കുമായി ഉച്ചക്ക് ഭക്ഷണം ഉണ്ടായിരുന്നു. മൂന്ന് മണിയോടെ റീജിയണൽ ഡയറക്ടർ വന്നു, മറ്റു ബ്രാഞ്ചുകളിൽ നിന്നും മാനേജർമാരും വന്നു മൂന്നരയോടെ വീട്ടിൽനിന്നും എല്ലാവരും എത്തി. എല്ലാവരും മീറ്റിങ്ങ് റൂമിൽ ഇരുന്നു.
ഒരൊരുത്തരായ് അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഞാൻ ചെയ്ത കൊച്ചുകൊച്ചു കാര്യങ്ങൾപ്പോലും അവർ ഓർത്തോർത്ത് തോർത്ത് പറഞ്ഞപ്പോൾ അതുവരെ പണിപ്പെട്ട് ഉള്ളിലൊതുക്കിയിരുന്ന സങ്കടം അണപൊട്ടി മിഴിനീർധാരയായി പുറത്തേക്കൊഴുകി.
അവസാനം എല്ലാവരോടും വിട പറയാനുള്ള എന്റെ ഊഴമായിരുന്നു. ഓരോരുത്തരായി എല്ലാവർക്കും ഹ്യദയത്തിന്റെ ഭാഷയിൽ നന്ദി പറയുമ്പോൾ ഹാളിൽ ഇരുന്ന പലരും വിതുമ്പുന്നുണ്ടായിരുന്നു, ഒരു ചിരകാലസുഹ്യത്ത് വിട്ടുപിരിയുമ്പോഴുള്ള വേദന അവരുടെ മുഖത്ത് പ്രകടമായിരുന്നു.
പ്രാരാബ്ധം നിറഞ്ഞ കാലത്ത് കൂടെനിന്ന മക്കളോടും മാലതിയോടും നന്ദി പറഞ്ഞു. ഒരിക്കൽക്കൂടി എല്ലാവരോടും വിട പറയാൻ നോക്കിയപ്പോൾ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. പെട്ടെന്ന് തോന്നിയ ദാഹം തീർക്കാൻ തൊട്ടു മുൻപിൽ ഉണ്ടായിരുന്ന ഗ്ലാസിലെ വെള്ളം എടുക്കാൻ ശ്രമിച്ചപ്പോൾ കൈകൾ മരവിച്ചപോലെയായിരുന്നു. കണ്ണുകളിൽ ഇരുട്ട് കയറി... എല്ലാം മറഞ്ഞുതുടങ്ങവേ അറിയാതെ വേച്ചുവേച്ച് മുന്നിലോട്ട് ആഞ്ഞ എന്റെ നെറ്റി മുൻപിലെ മേശയിൽ കൊള്ളുന്നതും, ഒരു നിമിഷം "അച്ഛാ .. " എന്ന നിലവിളിയും, കുറെ അലർച്ചകളും ... പിന്നെ എല്ലാ ശബ്ദങ്ങളും സാവധാനം ഇല്ലാതാവുന്നതും വികാരരഹിതനായി നൂൽ പൊട്ടിയ പട്ടം പോലെ ഉയരത്തിലേക്ക് പറന്നുയരുമ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു..
ഗിരി ബി വാരിയർ
10 ജൂൺ 2018

Comments
Post a Comment